തുരുത്തി : ഗുരുധർമ്മ പ്രചരണസഭ 372ാം നമ്പർ തുരുത്തി യൂണിറ്റിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം കെ.പി.എം.എസ് ശാഖാ മൈതാനിയിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. കെ.പി.എം.എസ് തുരുത്തി ശാഖാ സെക്രട്ടറി ജി.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ, ഗുരുധർമ്മ പ്രചരണസഭ പി.ആർ.ഒ ആർ.സലിംകുമാർ, ജോൺസൻ അലക്‌സാണ്ടർ, ഷീജ സനൽകുമാർ, കെ.കെ.ശശികുമാർ, രമേശൻ കൊച്ചുതറ, പി.കെ.രഘുദാസ് എന്നിവർ സംസാരിച്ചു.