മുണ്ടക്കയം : ബിവറേജ് ഔട്ട് ലെറ്റിൽ നിന്ന് ചില ജീവനക്കാരുടെ ഒത്താശയിൽ മദ്യവില്പന നടത്തുന്നതായി ആക്ഷേപം. ലോക്ഡൗൺ മൂലം അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റിൽ രാത്രികാലങ്ങളിലാണ് മദ്യം എടുക്കുന്നത്. ചാക്കുകളിലാക്കി സമീപത്തെ റബർ തോട്ടത്തിൽ ഒളിപ്പിക്കുന്ന മദ്യം വാഹനങ്ങളിലാണ് കടത്തുന്നത്. രാത്രികാലങ്ങളിൽ സുരക്ഷാജോലി നോക്കുന്ന ജീവനക്കാർ തങ്ങളുടെ കൈവശമുളള ബാഗിലും മദ്യം കടത്തുന്നതായി വിവരമുണ്ട്. ഡ്യൂട്ടികഴിഞ്ഞ് പോയ രാത്രികാല ഡ്യൂട്ടിക്കാരെ നാട്ടുകാർ തടഞ്ഞ് നടത്തിയ പരിശോധനയിൽ മദ്യം കണ്ടെത്തി. 400 രൂപ വിലവരുന്ന മദ്യം 1000 രൂപയിലധികം വാങ്ങിയാണ് വില്പന.