പൊൻകുന്നം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചിറക്കടവ് ,മണിമല, എരുമേലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പഴയിടത്ത് പുതിയ പാലം നിർമ്മിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാലവർഷത്തിൽ ജലനിരപ്പ് ഉയരുമ്പോൾ ഈ പാലത്തിന്റെ കൈവരികളും ,അപ്രോച്ച് റോഡും തകരുകയാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് പുനർനിർമ്മാണം. ഹൈവേയിൽ നിന്ന് വളരെ താഴ്ന്ന് പാലം സ്ഥിതി ചെയ്യുന്നതിനാൽ പാലം കയറി വരുന്ന വാഹനങ്ങൾക്ക് ഹൈവേ വ്യക്തമായി കാണാൻ സാധിക്കാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച് നിയുക്ത ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് രാഹുൽ .ബി.പിള്ള, ഷാജി പാമ്പൂരി ,അഡ്വ.സുമേഷ് ആൻഡ്രുസ്, ഷാജി നല്ലേപ്പറമ്പിൽ ,ശ്രീകാന്ത് ട ബാബു, മുകളേൽ തുടങ്ങിയവർ പങ്കെടുത്തു.