പൊൻകുന്നം : ചിറക്കടവ് പുളിമൂട്ടിൽ സ്വകാര്യ വക്തി നടത്തിയ അനധികൃത നിർമ്മാണം പഞ്ചായത്ത് തടഞ്ഞു. തോട് പുറംമ്പോക്ക് കൈയേറി നടത്തിയ കെട്ടിട നിർമ്മാണമാണ് തടഞ്ഞത്. മുൻപ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച തോട് സംരക്ഷണ ഭിത്തിയോട് ചേർന്ന ഭാഗമാണ് കൈയേറിയത്. സ്ഥലം അനധികൃതമാണെന്ന അസിസ്റ്റന്റ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സ്റ്റോപ്പ് മെമ്മോ നൽകിയതിന് ശേഷവും നിർമ്മാണം നടന്നു. ഇതറിഞ്ഞ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി താക്കീത് ചെയ്തിരുന്നു. എന്നാൽ വീണ്ടും അവധി ദിവസത്തിൽ നിർമ്മാണം നടക്കുകയും പൊലീസ് ഇടപെട്ട് തടയുകയും ചെയ്തു.