അടിമാലി: ജീപ്പിൽ വരുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.കല്ലാർകൂട്ടി കൊട്ടാരത്തിൽ ബിനീഷ് കുമാർ (42) ആണ് മരിച്ചത്.അടിമാലിയിൽ നിന്നും മെറ്റലുമായി തിരികെ സ്വന്തം ജീപ്പിൽ കല്ലാർകുട്ടിയ്ക്ക് വരുന്ന വഴി കുഴഞ്ഞുവീഴുകയായിരുന്നു. സംസ്ക്കാരം നടത്തി. അവിവാഹിതനാണ്. പരേതനായ മോഹൻ ദാസിന്റെയും ഉഷാകുമാരിയുടെയും മകനാണ്. സഹോദരങ്ങൾ: ഹരികുമാർ ,രതീഷ് കുമാർ.