അടിമാലി: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടിയ്ക്ക് സംഘടിപ്പിച്ചു . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്തനത്തിനായി അടിമാലി മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത അറുപതോളം യുവതീ യുവാക്കൾക്കാണ് പരിശീലനം നടത്തിയത്. ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ് ബിന്ദു , ആർദ്രം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ഖയസ് ,ബ്ലോക്ക് പഞ്ചായത്തംഗം കെ. കൃഷ്ണമൂർത്തി, ജെ. എച്ച് ഐ .എസ് .ജി ഷിലുമോൻ സ്റ്റാഫ് നഴ്‌സുമാരായായ ജിസ്സിമോൾ, സബീന എന്നിവർ നേതൃത്വതം നൽകി