lap

കുറിച്ചി : കോട്ടയം ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലാപ്ടോപ്പുകൾ ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് കുറിച്ചി ഡിവിഷൻ മെമ്പർ പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ജി രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വി.ജി ശിവൻകുട്ടി നായർ, പഞ്ചായത്തംഗം ബിജു എസ്. മേനോൻ, കെ. കെ. മായ എന്നിവർ പങ്കെടുത്തു.