psc

1. സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂ‌ർണഅധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം. ഈ വാക്കുകൾ ആരുടേതാണ്?

2. ഇന്ത്യയിൽ മനുഷ്യാവകാശസംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ?

3. പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ്?

4. വിവരസാങ്കേതിക നിയമം പാസാക്കിയതെപ്പോൾ?

5. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്ന നിയമം ഏത്?

6. വിവരാവകാശ നിയമം നിലവിൽവന്നതെപ്പോൾ?

7. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരയായ സ്വാതന്ത്ര്യസമരസേനാനി?

8. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?

9. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം?

10. വിദേശകാര്യങ്ങൾ ആഭ്യന്തരകാര്യങ്ങളെ പിന്തുടരും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന?

11. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ ഏതാണ്?

12. 1985 ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേന്ത്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈയെടുത്ത രാജ്യം?

13. തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?

14. ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതാര്?

15. ഇ.എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിപ്പെടുന്നത്?

16. സാഹിത്യത്തിനുള്ള 2013 ലെ നൊബേൽ പുരസ്കാരം നേടിയ വ്യക്തി?

17. സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ?

18. എൻഡോസൾഫാന്റെ പ്രധാനഘടകം ഏത്?

19. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?

20. എം.എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?

21. ഏത് രോഗത്തിന്റെ ശാസ്ത്രീയനാമമാണ് ബൊവൈൻ സ്പോഞ്ചി ഫോം എൻസഫലോപ്പതി?

22. ബി.ടി വഴുതനയിലെ ബി.ടിയുടെ പൂർണരൂപം?

23.യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്?

24. ബഹിരാകാശ നിലയലത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ച് വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?

25. അറേബ്യ ടെറ എന്ന ഗ‌ർത്തം എവിടെ കാണപ്പെടുന്നു?

26. 2013ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത് ആര്?

27. ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?

28. താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?

29. അഷ്ടപ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു?

30. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത?

31. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെനിന്നാണ്?

32. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?

33. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?

34. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?

35. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?

36. എത്രാം പഞ്ചവത്സരപദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യഇനമാക്കിയത്?

37. കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു?

38. മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?

39. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരിക്കും?

40. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?

41. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്? ഏതാണ് ഈ പ്രദേശം?

42. കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?

43. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏതാണ്?

44. റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

45. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാം ഏത്?

46. ഹിരാക്കു‌ഡ് നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?

47. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?

48. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?

49. ഗാന്ധി - ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?

50. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്?

ഉത്തരങ്ങൾ

(1) ഗാന്ധിജി

(2) 1993

(3) ജീവിക്കുവാനുള്ള അവകാശം

(4) 2000

(5) ഗാർഹിക പീഡനസംരക്ഷണനിയമം

(6) 2005

(7) സരോജിനി നായിഡു

(8) സ്വാമി ദയാനന്ദസരസ്വതി

(9) ചമ്പാരൻ

(10) 1957ൽ ലോകസഭയിൽ

(11) പഞ്ചശീലതത്വങ്ങൾ

(12) ഇന്ത്യ

(13) ക്രിപ്സ് മിഷൻ

(14) ആചാര്യ വിനോബാഭാവെ

(15) മാത്യു ഐപ്പ്

(16) ആലീസ് മൺറോ

(17) നവഗ്രഹങ്ങളുടെ തടവറ

(18)ഓർഗാനോ ക്ലോറൈഡ്

(19) യൂക്കാലിപ്റ്റസ്

(20) സ‌ർബതി സൊണോറ

(21) ഭ്രാന്തിപ്പശുരോഗം

(22) ബെയ്സിലസ് ത്യുറിൻ ജിയൻസിസ്

(23) OPCW

(24) സൈഗ്നസ്

(25) ചൊവ്വയിൽ

(26) മേഗൻ യങ്

(27) ജവഹ‌ർലാൽ നെഹ്റു

(28) യമുന

(29) ശിവജി

(30)NH7

(31) മീററ്റ്

(32) സുപ്രീംകോടതി

(33) 5

(34) 1951

(35) മുംബയ്

(36) പത്ത്

(37) ബി. സുഗതകുമാരി

(38) ഐക്യരാഷ്ട്രസംഘടന

(39) സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി

(40) തൃശൂർ

(41) കുട്ടനാട്

(42) കൊല്ലം

(43) പുന്നമടകായൽ

(44) ഒറീസ്സ

(45) അരുണാചൽപ്രദേശ്

(46) മഹാനദി

(47) ഉത്തരായന രേഖ

(48) തമിഴ്നാട്

(49) 1931

(50) വൈക്കം സത്യാഗ്രഹം