jwala

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൻ താരമായ ജ്വാല ഗുട്ടയും വിവാഹിതരായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ടുവർഷം മുൻപായിരുന്നു ഇവരുടെ പ്രണയം പരസ്യമാക്കിയത്. ഹൈദാരാബാദിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് നിബന്ധനകൾ പാലിച്ചുള്ള വിവാഹമായിരുന്നതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്ത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ബാഡ്മിന്റൻ താരം ചേതൻ ആനന്ദിനെയായിരുന്നു ജ്വാല മുൻപ് വിവാഹം ചെയ്തത്. 2011ലായിരുന്നു ഇരുവരും വേർപിരിഞ്ഞത്. രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്‌ണു തെന്നിന്ത്യയിൽ ശ്രദ്ധ നേടുന്നത്. വിഷ്‌ണുവും ആദ്യഭാര്യ രജനി നടരാജും വേർപിരിഞ്ഞത് രാക്ഷസൻ തീയേറ്ററിൽ ഹിറ്റായി ഓടുന്ന സമയത്താണ്.