ഇത്തവണത്തെ വിവാഹവാർഷികാഘോഷം ഐശ്വര്യറായിയ്ക്കും അഭിഷേക് ബച്ചനും അല്പം സ്‌പെഷ്യലായിരുന്നു. സംഗതി എന്താണെന്ന് അറിയേണ്ടേ... ഇരുവരും അകലങ്ങളിലിരുന്ന് ഓൺലൈനായിട്ടാണ് ഇത്തവണത്തെ വിവാഹവാർഷികം ആഘോഷിച്ചത്. ഇരുവരുടെയും 14ാം വിവാഹ വാർഷികമായിരുന്നു. അഭിഷേകുമായുള്ള വിഡിയോ കാളിന്റെ സ്‌ക്രീൻ ഷോട്ട് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. നിരവധി ആരാധകർ ഇരുവർക്കും ആശംസകൾ നേർന്നു. ഐശ്വര്യയുടെ മടിയിൽ ഇരിക്കുന്ന മകൾ ആരാധ്യയേയും ചിത്രത്തിൽ കാണാം. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് അഭിഷേക് ലഖ്നൗവിൽ ആയതുകൊണ്ടായിരുന്നു ഇത്തവണ ഓൺലൈനിൽ വിവാഹവാർഷികം ആഘോഷിക്കേണ്ടി വന്നത്. 2007 ഏപ്രിൽ 20 നാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്.