megna

തനിക്ക് മാത്രമല്ല മകനും കൊവിഡ് ബാധിച്ചിരുന്നെന്നും ആ നാളുകൾ വല്ലാതെ ഭയപ്പെടുത്തിയിരുന്നു എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി മേഘ്നരാജ്. കൊവിഡിന്റെ ആദ്യഘട്ടത്തിലായിരുന്നു മേഘ്നയ്ക്ക് കുഞ്ഞു പിറന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മേഘ്നയുടെ പ്രതികരണം.

രണ്ട് മാസം പ്രായംഉള്ളപ്പോഴാണ് മകന് കോവിഡ് സ്ഥിരീകരിച്ചത്. ആ സമയത്ത് താൻ വല്ലാത്ത പരിഭ്രാന്തിയിൽ ആയിരുന്നു എന്നാണ് മേഘ്ന പറയുന്നത്. കൊവിഡ് പൊസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ. നിഹാർ പരേഖുമായുള്ള നടി സമീറ റെഡ്ഡിയുടെ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചാണ് മേഘ്ന ഇക്കാര്യം കുറിച്ചത്. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു മേഘ്നക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചത്.