kona

വൈദ്യുത എസ്.യു.വിയായ 'കോന ഇ വി'യുടെ ആഭ്യന്തര വിപണിയിലെ വിൽപന ഹ്യുണ്ടായ് അവസാനിപ്പിക്കുന്നു. ബാറ്ററികൾക്കു തീ പിടിച്ചേക്കുമെന്ന സംശയത്തെ തുടർന്ന് വാഹനം തിരിച്ചു വിളിച്ചു പരിശോധിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു തീരുമാനം ഹ്യുണ്ടായ് എടുത്തിരിക്കുന്നത്. 'കോന ഇ വി'യെ ഉപേക്ഷിച്ചു പകരം പുത്തൻ വൈദ്യുത വാഹന(ഇ വി)മായ 'അയോണിക് ഫൈവി'ലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹ്യുണ്ടേയിയുടെ തീരുമാനം. ഹുണ്ടായിയുടെ വൈദ്യുതശ്രേണിയിൽ ഏറ്റവുമധികം വിൽപ്പന സ്വന്തമാക്കിയ മോഡലാണ് കോന.