pulsar

ബജാജ് പൾസറിന്റെ എൻട്രി ലെവൽ സ്‌പോർട്സ് റേഞ്ച് ബൈക്കുകളിൽ പ്രീമിയം പതിപ്പായി പൾസർ എൻ.എസ്. 125 അവതരിപ്പിച്ചു. 93,690 രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറും വില. യുവാക്കളെ ലക്ഷ്യമാക്കിയാണ് ഈ മോഡലും അവതരിപ്പിച്ചത്. പ്യൂറ്റർ ഗ്രേ, ബീച്ച് ബ്ലൂ, ഫയറി ഓറഞ്ച്, ബേൺട് റെഡ് നാല് നിറങ്ങളിലാണ് വാഹനം വിപണിയിൽ എത്തിയിട്ടുള്ളത്. ബജാജിന്റെ ഉടമസ്ഥതയിലുള്ള കെ ടി എം ശ്രേണിയിലെ '125 ഡ്യൂക്കിനോടാണ് മത്സരിക്കുക.125 സി.സി. ബൈക്ക് ശ്രേണിയിൽ ഏറ്റവും കരുത്തനായി മോഡലായിരിക്കും എൻ.എസ്. 125 എന്നാണ് ബജാജ് അവകാശപ്പെടുന്നത്.