ഇലക്ട്രിക് ചേതക്കിന് ആവശ്യക്കാർ കൂടിയതോടെ ബുക്കിംഗ് നിറുത്തിവയ്ക്കുകയും പിന്നീട് വീണ്ടും തുടങ്ങിയതും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. തിരക്ക് കൂടിയതോടെ ഇലക്ട്രിക് ചേതക്കിന്റെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് നിർമാതാക്കൾ.
പ്രീമിയം, അർബൺ എന്നീ രണ്ട് വേരിയന്റുകളിൽ എത്തുന്ന സ്കൂട്ടറിന് 27,620 രൂപയും 24,620 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് പ്രീമിയം വേരിയന്റിന് 1.44 ലക്ഷം രൂപയും അർബൺ വേരിയന്റിന് 1.42 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.