തിരുവനന്തപുരം: പിൽഗ്രിംസ് ഹൈലാന്റ് ട്രസ്റ്റ് മെഡിക്കൽ കോളേജിന് ആംബുലൻസ് സംഭാവന ചെയ്തു. എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പേഷ്യന്റ് ട്രാൻസ്‌പോർട്ട് ആംബുലൻസ് വാങ്ങി നൽകിയത്. ഇന്നലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, വെഹിക്കിൾ ഓഫീസർ രതീഷ് ജി.ബി, പിൽഗ്രിംസ് ഹൈലാന്റ് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി സരേഷ് ചെറിയാൻ, ട്രസ്റ്റ് അംഗം അശോക് ജേക്കബ് എന്നിവർ പങ്കെടുത്തു.