തിരുവനന്തപുരം: നടി അമ്പിളി ദേവിയുടെ പരാതിയെ തുടർന്ന് ഭർത്താവും നടനുമായ ആദിത്യനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സോഷ്യൽ മീഡയയിൽ അപകീർത്തിപ്പെടുത്തുന്നുവെന്ന മറ്റൊരു പരാതിയിൽ തുടർനടപടി നിർദ്ദേശിച്ച് വനിതാ കമ്മിഷൻ സൈബർ സെല്ലിന് പരാതി കൈമാറി. കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ തുടർ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.