joe-biden

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേയ് നാലിന് പ്രാബല്യത്തിൽ വരുന്ന യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശ പൗരന്മാർക്കാകും ബാധകമാകുക. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും.

അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും വിലക്ക് ബാധകമാകില്ല. എന്നാൽ ഇവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.എയർലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.

'ഇന്ത്യയിലെ സാഹചര്യത്തിൽ ആശങ്കയുണ്ട്.പൊതുജനാരോഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിർണായക സഖ്യകക്ഷിയാണ്. അതിനാൽത്തന്നെ പ്രതിസന്ധി നേരിടാൻ അമേരിക്ക ഒപ്പമുണ്ടാകും.'- വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.