ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിലൊന്നായ അനക്കോണ്ടകളുടെ വിശേഷങ്ങളുമായാണ് വാവ സുരേഷ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പൂർണ വളർച്ചയെത്തിയ ഗ്രീൻ അനക്കോണ്ടകൾ 30 അടി വരെ നീളവും 250 കിലോയോളം ഭാരവും വയ്ക്കുന്നതാണ്. സാധാരണയായി വെള്ളത്തിലാണ് കൂടുതലായി ഇവയെ കാണുന്നത്.


അനക്കോണ്ടയ്ക്ക് പൊതുവേ പച്ചകലർന്ന തവിട്ടുനിറമാണുള്ളത്. പെരുമ്പാമ്പിനെപ്പോലെ,ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക.ഭക്ഷണമില്ലാതെ ആഴ്ചകളോ മാസങ്ങളോ ജീവിക്കാൻ ഇവയ്ക്ക് കഴിയും.ചതുപ്പുകൾ, ചെറിയ ഒഴുക്കുള്ള അരുവികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും അനക്കോണ്ടകൾ വസിക്കുന്നത്.

snakemaster

2014 ൽ ആണ് ശ്രീലങ്കയിലെ മൃഗശാലയിൽ നിന്ന് ഏഴ് അനക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. വളർച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം. മൃഗശാലയിൽ പ്രദർശനത്തിന് എത്തിച്ച അനക്കോണ്ടകളിൽ ഒന്നിനെ വാവയാണ് പ്രത്യേകം സജീകരിച്ച കൂട്ടിലേക്ക് ആദ്യമായി ഇറക്കി വിട്ടത്. അനക്കോണ്ടകളെ കാണാൻ ഏഴ് വർഷങ്ങൾക്ക് ശേഷം വാവ സുരേഷ് ഇപ്പോൾ എത്തിയിരിക്കുകയാണ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.