
ന്യൂഡൽഹി: കൊവിഡ് വിഷമതകൾക്കിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി എസ്ബിഐ. ഹൗസിംഗ് ലോണുകളുടെ പലിശ നിരക്ക് 6.70 ശതമാനമായി വെട്ടികുറച്ചിരിക്കുയാണ് എസ്ബിഐ. കൂടാതെ വനിതകൾക്ക് പ്രത്യേക പരിഗണന നൽകുന്ന സ്കീമും അവതരിപ്പിച്ചിട്ടുണ്ട്. യോനോ ആപ്പിലൂടെ വീട്ടിലിരുന്നു തന്നെ വായ്‌പയ‌്ക്ക് അപേക്ഷിക്കുകയും ചെയ്യാം.
റിയൽ എസ്‌റ്റേറ്റ് മേഖലയ‌്ക്ക് ഉണർവ് പകരുന്നതാണ് പുതിയ തീരുമാനമെന്ന് എസ്ബിഐ എംഡി (റീടെയിൽ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ്) സിഎസ് ഷെട്ടി പറഞ്ഞു. 30 ലക്ഷം വരെയുള്ള വായ‌്പ തുകകൾക്ക് 6.70 ശതമാനവും, 30 മുതൽ 75 ലക്ഷം വരെ 6.95 ശതമാനവുമാണ് പുതിയ പലിശ നിരക്ക്. 75 ലക്ഷത്തിന് മുകളിൽ 7.05ശതമാനമാണ് പലിശനിരക്ക്.