
കോഴിക്കോട്: യാത്രക്കാർ കുറഞ്ഞതോടെ സംസ്ഥാനത്തെ കൂടുതൽ ട്രെയിൻ സർവീസുകൾ റെയിൽവേ നിറുത്തലാക്കുന്നു. ജബൽപൂർ - കോയമ്പത്തൂർ (പാലക്കാട്, മംഗലാപുരം വഴി) എക്സ്‌പ്രസ് ഇന്നലെ മുതൽ റദ്ദാക്കി. കോയമ്പത്തൂർ - ജബൽപൂർ എക്സ്‌പ്രസ് മേയ് മൂന്ന് മുതൽ നിറുത്തലാക്കും.
ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തിയിരുന്ന കൊച്ചുവേളി - ബാനസ്‌വാടി എക്സ്‌പ്രസ് ഏപ്രിൽ 29 മുതലും ബാനസ്‌വാടി - കൊച്ചുവേളി എക്സ്‌പ്രസ് ഏപ്രിൽ 30 മുതലും റദ്ദാക്കിയിരുന്നു.
തിങ്കൾ, ബുധൻ ദിവസങ്ങളിൽ സർവീസ് നടത്തുന്ന എറണാകുളം - ബാനസ്‌വാടി എക്സ്‌പ്രസ് മേയ് മൂന്ന് മുതലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സർവീസ് നടത്തുന്ന ബാനസ്‌വാടി - എറണാകുളം ട്രെയിൻ മേയ് 4 മുതലും ഓടില്ല. യാത്രക്കാർ കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളിലും ട്രെയിൻ സർവീസുകൾ നിറുത്തുകയാണ്.