ന്യൂഡൽഹി: കൊവിഡ് രോഗികൾക്കായി ഹെൽപ് ലെെൻ ആരംഭിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഹലോ ഡോക്ടർ' എന്ന പേരിലാണ് ഹെൽപ് ലെെൻ ആരംഭിച്ചത്. കൂടുതൽ ഡോക്ടർമാരോട് ഈ സംരംഭത്തിൽ പങ്കു ചേരാനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
രോഗികൾക്ക് ആരോഗ്യപരമായ സംശയനിവാരണങ്ങൾക്കും ഉപദേശങ്ങൾക്കുമായി 'ഹലോ ഡോക്ടർ' സംവിധാനത്തെ ആശ്രയിക്കാം. ഇതിനായി +919983836838 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. എ.ഐ.സി.സിയുടെ സംരംഭമാണ് 'ഹലോ ഡോക്ടർ'.
India needs to stand together and help our people.
— Rahul Gandhi (@RahulGandhi) May 1, 2021
We have launched ‘Hello Doctor’ a medical advisory helpline. Please call +919983836838 for medical advice.
Dear Dr’s & mental health professionals, we need your help. Please enroll on https://t.co/KbNzoy1PUa
ഡോക്ടര്‍മാരോടും മെഡിക്കല്‍ മേഖലയിലുള്ള പ്രൊഫഷണലുകളോടും കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ ഹെൽപ് ലെെനിന്റെ ഭാഗമാവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന് അനുകമ്പയും പിന്തുണ പ്രതീക്ഷയും നമ്മളില്‍ നിന്ന് ആവശ്യമാണ്. നിങ്ങളൊരു ഡോക്ടറാണെങ്കില്‍, ദയവായി ഹലോ ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്ത് അതിന്റെ ഭാഗമാവൂ എന്നും എ.ഐ.സി.സി ആവശ്യപ്പെടുന്നു.