niagara

വാഷിംഗ്​ടൺ: കൊവിഡ്​ പോരാട്ടത്തിൽ ഇന്ത്യക്ക്​ പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ ത്രിവർണ നിറത്തിൽ തിളങ്ങി കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം. ഇന്ത്യക്ക്​ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇന്ന്​ രാത്രി 9.30 മുതൽ 10 മണി വരെ നയാഗ്ര വെള്ളച്ചാട്ടത്തിന്​ ഇന്ത്യൻ പതാകയുടെ നിറം നൽകിയെന്ന്​ നയാഗ്ര പാർക്ക്​ ട്വീറ്റ് ചെയ്തു. സ്​റ്റേ സ്​ട്രോംഗ്​ ഇന്ത്യ എന്ന ഹാഷ്​ടാഗോടെയായിരുന്നു ട്വീറ്റ്.