കോട്ടയം: ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ സി.എഫ്.എൽ.ടി.സിയിലെ വോളന്റിയർ അറസ്റ്റിൽ. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29) ആണ് അറസ്റ്റിലായത്. ഇയാൾ കടുത്തുരുത്തി സി.എഫ്.എൽ.ടി.സിയിലെ വോളന്റിയറാണ്. നൻപൻ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പൊലീസ് കേസെടുത്തതറിഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ജോലിയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു . 29 നാണ് വാട്ട്സ്ആപ്പിൽ ഓഡിയോ സന്ദേശം ഇയാൾ ഇട്ടത്.
ഇത്തരത്തിലുള്ള വ്യാജ വിവരങ്ങൾ ലഭിച്ചാൽ ജില്ലാ പൊലീസിന് കൈമാറണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു. സൈബർ സെൽ -9497976002, കൊറോണ സെൽ – 9497980358 എന്നി നമ്പരുകളിൽ വിവരം അറിയിക്കാം. വ്യാജ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുമെന്നതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് വ്യക്തമാക്കി.