ടോക്കിയോ: ജപ്പാനിലെ ഹോൻഷു ദ്വീപിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ രാവിലെ ജപ്പാൻ സമയം 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെങ്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ടോക്കിയോയുടെ വടക്ക് ഫുകുഷിമ ആണവ നിലയത്തിന് സമീപം മിയാഗി തീരത്തോട് ചേർന്നാണ് ഭൂചലനം അനുഭവപ്പെട്ടത്.നിലയത്തിൽ ടോക്കിയോ ഇലക്ട്രിക് പവർ പരിശോധന നടത്തി.