വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. വലിയ ദുരന്തമാണ് ഇന്ത്യ നേരിടുന്നതെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യയെ പിന്തുണയ്ക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും കമല പറഞ്ഞു. പി.പി.ഇ കിറ്റും മറ്റു അവശ്യവസ്തുക്കളും നാം നേരത്തേ തന്നെ ഇന്ത്യയിൽ എത്തിച്ചു. പക്ഷേ സ്ഥിതിഗതികൾ പരിതാപകരമാണെന്നും അവർ പറഞ്ഞു.