moderna-vaccine

വാഷിംഗ്ടൺ: മൊഡേണ വാക്​സിന്റെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകി ലോകാരോഗ്യസംഘടന. ലോകത്ത്​ വാക്​സിൻ ക്ഷാമം അനുഭവപ്പെടുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​ നടപടിയെന്ന്​ സംഘടന അറിയിച്ചു. ഇന്ത്യ വാക്​സിൻ കയറ്റുമതി നിറുത്തിയതോടെ ക്ഷാമമുണ്ടാവുമെന്ന ആശങ്കയും അനുമതി നൽകാൻ സംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ്​ സൂചന.

മൊഡേണയുടെ വാക്​സിൻ 94.1 ശതമാനം ഫലപ്രദമാണെന്ന്​ പരീക്ഷണങ്ങളിൽ വ്യക്​തമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ​ യു.എസ്​ ഫുഡ്​ ആൻഡ്​ ​ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ 2020 ഡിസംബർ 18നും 2020 ജനുവരി ആറിന്​ യൂറോപ്യൻ യൂണിയനും വാക്​സിന്​ അനുമതി നൽകിയിരുന്നു. 2022നുള്ളിൽ ഒരു ബില്യൺ വാക്​സിൻ നിർമ്മിക്കാൻ സാധിക്കുമെന്നാണ് മൊഡേണ പറയുന്നത്.