lady-gaga

വാഷിംഗ്ടൺ​: ലോകപ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ലേഡി ഗാഗയുടെ ​വിലയേറിയ രണ്ട് ഫ്ര​ഞ്ച്​ ബു​ൾ​ഡോ​ഗു​ക​ളെ മോഷ്​ടിച്ചതിന്​ അഞ്ചുപേർ അറസ്​റ്റിൽ. ഫെ​ബ്രു​വ​രി 24നാ​ണ് നാ​യ്​​ക്ക​ളെ​യും​കൊ​ണ്ട്​ ന​ട​ക്കാ​നി​റ​ങ്ങി​യ പ​രി​ചാ​ര​ക​നെ വെ​ടി​വച്ചി​ട്ട്​ ഒരു സം​ഘം അ​വ​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. നായ്ക്കളെ കണ്ടെത്തുന്നവർക്ക് മൂന്നേമുക്കാൽ കോടി രൂപയോളം തുക പാരിതോഷികം നൽകുമെന്ന് ഗാഗ അറിയിച്ചിരുന്നു. പിന്നീട്, 50 കാരിയായ സ്ത്രീ നായ്ക്കളെ തിരിച്ചേൽപ്പിച്ചു. ഇവരെയടക്കമാണ് ലോ​സ്​ ആ​ഞ്​​ജ​ല​സ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ ചെ​യ്തത്​.ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷമാണ് മോ​ഷ്​​ടി​ക്ക​പ്പെ​ട്ട ര​ണ്ടു നാ​യ്​​ക്ക​ളെ​യും ഇവർ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചത്. ആ​ദ്യം പൊ​ലീ​സ്​ ഇ​വ​രെ സം​ശ​യി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും പി​ന്നീ​ട്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്, മോ​ഷ്​​ടാ​ക്ക​ളു​മാ​യി ഇ​വർ​ക്കു​ള്ള ബ​ന്ധം തിരിച്ചറിഞ്ഞത്. വി​ല കൂ​ടി​യ നാ​യ്​​ക്ക​ളെ ക​ണ്ട​പ്പോ​ൾ മോഷ്ടിച്ചതാണെന്നും ലേ​ഡി ഗാ​ഗ​യാ​ണ്​ ഉ​ട​മ​യെ​ന്ന്​ മോ​ഷ്​​ടാ​ക്ക​ൾ​ക്ക്​ അ​റി​യു​മാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ പ​റ​ഞ്ഞ​ത്. സെ​ലി​ബ്രി​റ്റി​യു​ടേതാണെന്നറി​ഞ്ഞ​പ്പോ​ൾ തി​രി​ച്ചു​ന​ൽ​കി ത​ടി​തപ്പാനായിരുന്നു ഇ​വ​രു​ടെ ശ്ര​മം എ​ന്നും പൊ​ലീ​സ്​ ക​രു​തു​ന്നു.