p-c-george

തിരുവനന്തപുരം: കേരളം ആരു ഭരിക്കണമെന്ന് താനും ബി.ജെ.പിയും ചേർന്ന് തീരുമാനിക്കുമെന്ന് പി.സി. ജോർജ് എം.എൽ.എ. കേരളത്തിൽ തൂക്കുസഭ വരും. പൂഞ്ഞാറിൽ താൻ 50,000 വോട്ടു നേടി ജയിക്കുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

യു.ഡി.എഫിന് അറുപത്തിയെട്ടും എല്‍.ഡി.എഫിന് എഴുപതും ബി.ജെ.പിക്ക് ഒരു സീറ്റും കിട്ടും. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പിക്ക് കിട്ടൂവെന്നാണെന്നും അദ്ദേഹം പറഞ്ഞു.

എന്ത് ​ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങൾ എന്റെ കൂടെ കാണും. അവർ എന്ന ഉപേക്ഷി​ക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്. ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും ജോർജ് അഭിപ്രായപ്പെട്ടു.