കൊൽക്കത്ത: രാജ്യംകണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ്പോ പോരാട്ടം നടന്ന പശ്ചിമ ബംഗാളിൽ അധികാരം പിടിക്കുമെന്ന് ഉറപ്പിച്ച് ബി.ജെ.പി. മമതയ്ക്കെതിരെ ബി.ജെ.പയുടെ ദേശീയ നേതാക്കൾ ഒന്നടങ്കം എത്തി നടത്തിയ പ്രചാരണം പാർട്ടിയ്ക്ക് അനുകൂലമാകുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മമതാ ബാനർജിയുടെ പത്തുവർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പും അസ്വസ്ഥതയും നാളെ ഫലത്തിലൂടെ പുറത്തുവരുമെന്നാണ് ബി.ജെ.പി പറയുന്നത്.
ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത് . എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളിൽ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും. നിലവിൽ 211 സീറ്റുകളുടെ ശക്തിയിലാണ് തൃണമൂൽ സംസ്ഥാനം ഭരിച്ചത്. മൂന്ന് സീറ്റ് ബി.ജെ.പി.യ്ക്കും 28 സീറ്റുകൾ സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്.
പകുതിയിലേറെ സീറ്റുകൾ നേടുമെന്ന നിഗമനത്തിലാണ് ബി.ജെ.പിയെങ്കിൽ ഭരണം നിലനിർത്തുക തന്നെ ചെയ്യുമെന്നാണ് മമതയുടെ തൃണമൂൽ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി നദ്ദയും രാജ്‌നാഥ് സിഗും നേരിട്ട് പ്രചാരണം നയിച്ച ബംഗാളിൽ മിഥുൻ ചക്രബർത്തിയായിരുന്നു താരപ്രചാരകൻ.
ബി.ജെ.പിയുടെ പ്രചാരണം മുറുകുന്നതിനിടെ തന്നെ ആക്രമിച്ചെന്നും കാല് ചവിട്ടിയൊടിക്കാൻ ശ്രമിച്ചെന്നുമുള്ള മമത ആരോപിച്ചിരുന്നു. എന്നാൽ ഈ നാം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം വീൽചെയറിലാണ് മമത പ്രചാരണം പൂർത്തിയാക്കിയത്.