തന്റെ അച്ഛൻ മരണപ്പെട്ട സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും ഒപ്പം നിന്ന ആരാധകരോട് നന്ദി അറിയിച്ച് ബിഗ് ബോസ് മത്സരാർത്ഥി ഡിമ്പൽ ഭാൽ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഡിമ്പൽ ഇക്കാര്യം പറഞ്ഞത്. പരിപാടിയിൽ നിന്നും വിട്ടുവന്നതിനുശേഷം ഇതാദ്യമായാണ് ഡിമ്പൽ തന്റെ ആരാധകർക്ക് മുമ്പിലെത്തുന്നത്. ഡിമ്പൽ പരിപാടിയിലേക്ക് മടങ്ങിയെത്തണം എന്ന് ആരാധകർ വീഡിയോയ്ക്ക് കീഴിലെ കമന്റുകളിലൂടെയും മറ്റും ആവശ്യപ്പെടുന്നുണ്ട്. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയായ ഡിമ്പലിന്റെ അച്ഛൻ സത്യവീർ സിംഗ് ഭാൽ കഴിഞ്ഞ ചൊവാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഡൽഹിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഡിമ്പൽ, നയന, തിങ്കൾ എന്നിവരാണ് മക്കൾ. അമ്മ മിനി ഭാൽ കട്ടപ്പന ഇരട്ടയാർ സ്വദേശിനിയാണ്.
ഡിമ്പലിന്റെ വാക്കുകളും വീഡിയോയും ചുവടെ:
'നമസ്‍കാരം, ഹലോ. ഇത്രയും ദിവസം ഞാന്‍ എന്‍റെ സഹോദരിമാര്‍ക്കും അമ്മയ്ക്കും ഒപ്പമായിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്റെ ആവശ്യം അവര്‍ക്കാണ്. ഞങ്ങള്‍ക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോര്‍ട്ട് ആണ് ഏറ്റവും കൂടുതല്‍ ആവശ്യം വന്നിരിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു. പക്ഷേ അതേസമയം എന്‍റെ കണ്ണീർ ഒപ്പിയ ഓരോ കുടുംബങ്ങള്‍ക്കും, ഓരോ കുടുംബവും എന്നു ഞാന്‍ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങള്‍ തന്ന ആ വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ കുടുംബത്തിനും നിങ്ങള്‍ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നത്. എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാര്‍ഥനയും നല്‍കിയതിന്.'
content specifics: dimpal bhal on instagram thanking her fans.