ipl

ന്യൂ​ഡ​ൽ​ഹി​:​ ​ഐ.​പി.​എ​ല്ലി​നാ​യി​ ​ഇ​ന്ത്യ​യി​ലു​ള്ള​ ​ആ​സ്ട്രേ​ലി​യ​ൻ​ ​താ​ര​ങ്ങ​ൾ​ക്ക് ​ജ​യി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​മോ​?​ ​ഇ​ന്ത്യ​യി​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​വ​രു​ന്ന​വ​ർ​ക്ക് ​ആ​സ്ട്രേ​ലി​യ​ൻ​ ​സ​ർ​ക്കാ​ർ​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് ​അ​വി​ട​ത്തെ​ ​പ്രാ​ദേ​ശി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്നു.​

14​ ​ദി​വ​സ​ത്തോ​ളം​ ​ഇ​ന്ത്യ​യി​ൽ​ ​താ​മ​സി​ച്ചു​ ​മ​ട​ങ്ങു​ന്ന​ ​ആ​സ്ട്രേ​ലി​യ​ൻ​ ​പൗര​ൻ​മാ​ർ​ക്കാ​ണ് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​നി​യ​മം​ ​ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ​അ​ഞ്ച് ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വും​ ​വ​ലി​യൊ​രു​ ​തു​ക​ ​പി​ഴ​യു​മാ​ണ് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​നാ​ളെ​ ​മു​ത​ൽ​ ​ഈ​മാ​സം​ 15​ ​വ​രെ​യാ​ണ് ​നി​ല​വി​ൽ​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഇ​ത് ​നീ​ട്ടാ​ൻ​ ​സാ​ധ്യ​ത​യു​ണ്ടെ​ന്ന​താ​ണ് ​ഐ.​പി.​എ​ല്ലി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​താ​ര​ങ്ങ​ളെ​ ​കു​ഴ​യ്ക്കു​ക്കു​ന്ന​ത്.​സ്റ്റീ വ് ​സ്മി​ത്ത്,​ ​ഡേ​വി​ഡ് ​വാ​ർ​ണ​ർ,​ ​ഗ്ലെ​ൻ​ ​മാ​ക്‌​സ്‌​വെ​ൽ,​ ​പാ​റ്റ് ​ക​മ്മി​ൻ​സ് ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ ​പ​തി​ന്നാ​ലോ​ളം​ ​ആ​സ്ട്രേ​ലി​യ​ൻ​ ​പൗ​ര​ൻ​മാ​ർ​ ​ഐ.​പി.​എ​ല്ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ത്യ​യി​ലു​ണ്ട്.​
ആ​ദ്യ​മാ​യാ​ണ് ​നാ​ട്ടി​ലേ​ക്ക് ​സ്വ​ന്തം​ ​പൗ​ര​ന്മാ​ർ​ ​തി​രി​ച്ചു​വ​രു​ന്ന​ത് ​ആ​സ്ട്രേ​ലി​യ​ ​ക്രി​മി​ന​ൽ​ ​കുറ്റമാ​യി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്ക് ​നേ​ര​ത്തേ​ ​ആ​സ്ട്രേ​ലി​യ​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ൾ​ ​വ​ഴി​ ​പ​ല​രും​ ​ആ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ​വ​രു​ന്ന​തി​നാ​ലാ​ണ് ​ഇ​ങ്ങ​നൊ​രു​ ​നി​യ​മം​ ​ഇ​പ്പോ​ൾ​ ​കൊ​ണ്ടു​ ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​ആ​ദം​ ​സാം​പ,​ ​ആ​ൻ​ഡ്രൂ​ ​ടൈ​ ​തു​ട​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​താ​ര​ങ്ങ​ൾ​ ​ഐ.​പി.​എ​ൽ​ ​ഇ​ട​യ്ക്ക് ​വ​ച്ച് ​നി​റു​ത്തി​ ​നേ​ര​ത്തേ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യി​രു​ന്നു.​ ​അ​തേ​ ​സ​മ​യം​ ​ഐ.​പി.​എ​ല്ലി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​താ​ര​ങ്ങ​ളെ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​എ​ത്തി​ക്കു​മെ​ന്ന് ​ബി.​സി.​സി.​ഐ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.