ആറ്റിങ്ങൽ: കേരള സഹൃദയവേദിയും മുസ്ലിം ലീഗും സംയുക്തമായി നടത്തുന്ന റംസാൻ റിലീഫിനോട് അനുബന്ധിച്ചുള്ള ധാന്യക്കിറ്റുകൾ വിതരണം ചെയ്യുന്ന റിലീഫ് സമ്മേളനം ചേരമാൻത്തുരുത്തിൽ റിലീഫ് കമ്മിറ്റി ചെയർമാൻ ചാന്നാങ്കര എം.പി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ്‌ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം ലോക്കൽ -കോഓർഡിനേറ്റർ മൻസൂർ ഗസാലി, ബദർ ലബ്ബ, മാടൻവിള അഷ്‌റഫ്‌, നസറുള്ള തുടങ്ങിയവർ സംസാരിച്ചു.