covid-karnataka

ബംഗളുരു: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന കർണാടകയിൽ ഇന്നും പ്രതിദിന കണക്ക് 40,000ത്തിന് മുകളിൽ. സംസ്ഥാനത്ത് ഇന്ന് 40,990 പേര്‍ക്കാണ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 271 പേർ ഇന്ന് രോഗം മൂലം മരണമടയുകയും ചെയ്തിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,64,132 ആയി ഉയർന്നു. രോഗം ബാധിച്ച് നിലവിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 4,05,068 ആണ്.

കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്ക് പരിഗണിക്കുമ്പോൾ രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി എന്നത് മാത്രമാണ് ഇന്ന് ആശ്വാസം. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. രാജസ്ഥാനില്‍ പതിനേഴായിരത്തിന് മുകളിൽ പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.