മുംബയ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഡൽഹി ക്യാപിറ്റൽസ് താരവും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനുമായ അജിങ്ക്യ രഹാനെയും. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കുന്നതിനായുള്ള മിഷൻ വായുവിലേക്ക് 30 ഓക്സിജൻ കോൺസെൻട്രേറ്റുകളാണ് രഹാനെ സംഭാവന ചെയ്തത്. രഹാനെയ്ക്ക് നന്ദിയറിയിച്ച് മറാത്ത ചേംബർ ഓഫ് കൊമേഴ്സ് ട്വീറ്റ് ചെയ്തു. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഏറ്റവും ആവശ്യമായ ജില്ലകളിലേക്ക് എത്തക്കുമെന്നും അവർ അറിയിച്ചു.