തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ ഹരീഷ് പേരടി. ഇനി നാളെ ജനവിധി മറിച്ചായാല്‍ പോലും നിങ്ങളുടെ ജനകീയ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതില്‍ ഇടപ്പെടാനും അയാള്‍ എന്നുമുണ്ടാവും. കാരണം അയാളുടെ പേര് പിണറായി വിജയന്‍ എന്നാണ്..സഖാവാണ് എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഈ രാത്രിയിൽ ഞാനിതെഴുതുമ്പോൾ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്...ഇടിയും മിന്നലും മഴയുമുണ്ട്...പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ്... പ്രകൃതി താണ്ഡവമാടിയ സമയത്തും ധീരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്നേഹ സംഗീതം... ഇനി നാളെ ജനവിധി മറിച്ചായാൽ പോലും നിങ്ങളുടെ ജനകീയ പ്രശ്നങ്ങൾ കേൾക്കാനും അതിൽ ഇടപ്പെടാനും അയാൾ എന്നുമുണ്ടാവും..കാരണം അയാളുടെ പേര് പിണറായി വിജയൻ എന്നാണ്..സഖാവാണ്...