പൂനെ: കൊവിഡ് രോഗം വന്ന് മരണമടഞ്ഞയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ. മഹാരാഷ്ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ജീവനക്കാരായ നാല് യുവാക്കൾ ചേർന്നാണ് രോഗം ബാധിച്ച് മരിച്ചയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ചത്.
ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നിലത്ത് കിടത്തിയിരുന്ന മൃതദേഹം യുവാക്കൾ ചേർന്ന് സ്ട്രച്ചറിലേക്ക് മാറ്റുന്നതും, ശേഷം ഒരാൾ പോയി ഡോർ അടക്കുന്നതും മറ്റുള്ളവർ ചേർന്ന് മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.
content details: hospital staff steal money from dead covid patients purse.