ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ സമ്മർദ്ദം താങ്ങാനാവാതെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ മേധാവി രവി വേങ്കഡ്കറാണ് ട്വിറ്ററിലൂടെ ഇതറിയിച്ചത്. കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോ..വിവേക് റോയ് ആണ് ജീവനൊടുക്കിയത്. ഭാര്യ രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിയായ വിവേകിന്റെ ആത്മഹത്യ.

പകർച്ചവ്യാധിയുടെ സമയത്ത് നൂറുകണക്കിന് ജീവൻ രക്ഷിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. വേങ്കഡ്കർ ട്വീറ്റിൽ പറഞ്ഞു. ഗുരുതരാവസ്ഥിലുള്ള എട്ടോളം കൊവിഡ് രോഗികളെയായിരുന്നു വിവേക് പരിചരിച്ചിരുന്നത്. രോഗികൾ തുടർച്ചയായി മരിക്കുന്നത് അദ്ദേഹത്തെ വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.