kudangal

നാട്ടിൻപുറങ്ങളിലെ പാടത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഇതിന്റെ ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ കാണപ്പെടുന്നു. നിലത്ത് കള പോലെ വളരുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ നിരവധിയാണ്. കുടങ്ങൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനാൽ ബുദ്ധിച്ചീര എന്നും അറിയപ്പെടുന്നു.

മസ്തിഷ്‌ക രോഗത്തിനുള്ള ഔഷധമായും ഉപയോഗിച്ച് പോരുന്നു. കൂടാതെ നേത്രരോഗം, കുടൽസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും ഔഷധമാണ്. ചർമ്മരോഗങ്ങളും വ്രണവും ശമിക്കാൻ ഇതിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടാവുന്നതാണ്. തോരൻ, സൂപ്പ് എന്നിവയാക്കിയും ഉപയോഗിക്കാം.

കഫ പിത്ത രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ ഹൃദയാരോഗ്യം, ബലക്ഷയം എന്നിവയ്ക്കും കുടങ്ങൽ വളരെ ഫലപ്രദമാണ്. കുട്ടികൾക്കുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് കുടങ്ങൽ ഇലയിട്ട് തിളപ്പിച്ച വെള്ളം അത്യുത്തമം . ഗർഭിണികളിലെ വിളർച്ച കുടങ്ങൽ ആഹാരത്തിൽ ഉൾപെടുത്തി പരിഹരിക്കാം..