തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടുമണിക്ക് തുടങ്ങും. സ്‌ട്രോങ് റൂമുകൾ തുറന്നു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. മിക്ക മണ്ഡലങ്ങളിലും നാലായിരത്തിലധികം തപാൽ വോട്ടുകളുണ്ട്. ഇവ എണ്ണിത്തീരാൻ മണിക്കൂറുകളെടുക്കും.
എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷിനുകളും എണ്ണാനാരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന വരും.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയതും, തപാൽ വോട്ടുകളുടെ എണ്ണക്കൂടുതലും മൂലം അവസാനഫലം പതിവിലും വൈകും.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ത്ഥികളെയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറ്റില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്ലാദ പ്രകടനങ്ങളും വിലക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ്
140 മണ്ഡലങ്ങൾ
957 സ്ഥാനാർത്ഥികൾ
2.67 കോടി വോട്ടർമാർ
74.06 % പോളിംഗ്
പോസ്റ്റൽ വോട്ട്
വിതരണം ചെയ്ത ബാലറ്റ്... 5,84,238
തിരിച്ചെത്തിയത്... ................4,54,237
ശേഷിക്കുന്നത്.......................1,30,001
(ഇന്ന് എട്ടു മണിക്ക് മുമ്പ് കിട്ടണം)
മണ്ഡലത്തിൽ ശരാശരി........4100
വോട്ടെണ്ണൽ
കേന്ദ്രങ്ങൾ-114
ബാലറ്റ് യൂണിറ്റുകൾ- 50,496
ഒരുഹാളിൽ ടേബിൾ - 21
മൊത്തം 9 റൗണ്ട്
എണ്ണുന്ന ജീവനക്കാർ 24,709