kadakampally

തിരുവനന്തപുരം: കഴക്കൂട്ടത്തെ ജനങ്ങൾ തനിക്കൊപ്പമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുണ്ടെന്നും, 140 മണ്ഡലങ്ങളിലും അത് പ്രതിഫലിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം 140 മണ്ഡലങ്ങളിലും ഉണ്ടാകും.കഴക്കൂട്ടത്തും ജനങ്ങളുടെ ആഗ്രഹം പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. അഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള തിരഞ്ഞെടുപ്പ് കുറച്ചുകൂടി പ്രയാസകരമായിരുന്നു. അത്ര ടെൻഷൻ ഇത്തവണ ഇല്ല.പതിനഞ്ച് വർഷം അവിടെ എംഎൽഎയായിരുന്ന ഒരാളെയായിരുന്നു അന്ന് എനിക്ക് നേരിടേണ്ടി വന്നത്.'- അദ്ദേഹം പറഞ്ഞു.


അതേസമയം കുണ്ടറയിൽ ഒട്ടും ടെൻഷനില്ലെന്നും, വിജയം ഉറപ്പാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.പാലായിൽ കുറഞ്ഞത് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി സി കാപ്പനും പ്രതികരിച്ചു.