chennithala-oommenchandy

കോട്ടയം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ നേതാക്കൾ പ്രാർത്ഥനയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി.മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

പതിവു തെറ്റിക്കാതെ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. വോട്ടെടുപ്പ് ദിവസമായാലും, വോട്ടെണ്ണൽ ദിനമായാലും രാവിലെ പുതുപ്പള്ളി പള്ളിയിൽ നിന്ന് ദിവസം ആരംഭിക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ പതിവ്. ഇത്തവണയും അദ്ദേഹം അത് തെറ്റിച്ചില്ല. വോട്ടെണ്ണലിനെക്കുറിച്ച് ഒന്നും അദ്ദേഹം പ്രതികരിച്ചില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു ഉമ്മൻചാണ്ടി സംസാരിച്ചത്.

പാലാ കത്തിഡ്രലിൽ പോകുന്ന പതിവ് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയും തെറ്റിച്ചില്ല.കെ എം മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. ജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.