kummanam

തിരുവനന്തപുരം: നേമം വിട്ടുകൊടുക്കില്ലെന്ന ബിജെപിയുടെ പ്രതീക്ഷയ‌്ക്ക് നിറം പകരുന്നതാണ് ആദ്യ ഫല സൂചനകൾ. പോസ്‌റ്റൽ വോട്ട് എണ്ണി തുടങ്ങിയതു മുതൽ കുമ്മനം രാജശേഖരൻ തന്നെയാണ് മുന്നിൽ. ഇടയ‌്ക്ക് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി ലീഡ് ചെയ‌്തെങ്കിലും എൻഡിഎ വീണ്ടും നില മെച്ചപ്പെടുത്തുകയായിരുന്നു. മണ്ഡലത്തിൽ ലീഡ് നില മാറിമറിയുകയാണ്. കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. പ്രത്യേകിച്ച് ബിജെപിയുടെ അഭിമാനമണ്ഡലം കൂടിയാണിത്.

പ്രത്യേക ടേബിളുകളിലായാണ് തപാൽ വോട്ടുകൾ എണ്ണുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതമാണ് എണ്ണുന്നത്.