bindu-krishna

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ കൊല്ലം മണ്ഡലത്തിൽ യുഡിഎഫിന് പ്രതീക്ഷ. പോസ്‌റ്റൽ വോട്ടുകളിൽ യുഡിഎഫിന്റെ ബിന്ദു കൃഷ്‌ണയ്‌ക്കാണ് ലീഡ്. ആദ്യഘട്ടത്തിൽ തന്നെ ബിന്ദു ലീഡ് ഉയർത്തിയെങ്കിലും, സിറ്റിംഗ് എംഎൽഎ മുകേഷ് വോട്ടുനില ഉയർത്തിയിരുന്നു. എന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ബിന്ദു ലീഡ് നില വീണ്ടും ഉയർത്തുകയായിരുന്നു.

കൗണ്ടിംഗ് തുടങ്ങി അര മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിലെ ലീഡ് നില എൽഡിഎഫ്- 70, യുഡിഎഫ്- 50, എൻഡിഎ-01 എന്ന നിലയിലാണ്.