e-sreedharan

പാലക്കാട്: എൻഡിഎയ‌്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകി സംസ്ഥാനത്തെ രണ്ടാമതൊരു മണ്ഡലത്തിൽ കൂടി ലീഡ്. ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ലീഡ് ചെയ്യുന്നു എന്ന റിപ്പോർ‌ട്ടാണ് ലഭിക്കുന്നത്. ശ്രീധരനിലൂടെ പാലക്കാട് പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയ‌്ക്കാണ് ആദ്യഫല സൂചനകൾ നിറം നൽകുന്നത്.

എൻഡിഎയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരൻ ബഹുദൂരം മുന്നിലാണ്. പോസ്‌റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതു മുതൽ തന്നെ കുമ്മനത്തിന്റെ ശക്തമായ അധീശത്വം പ്രകടമാണ്.