കൊൽക്കത്ത: രാജ്യം കണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു പശ്ചിമബംഗാളിൽ നടന്നത്.വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത് .
എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളിൽ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും. 157 മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, 79 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. 76 സീറ്റുകളിൽ ബിജെപിയും രണ്ടിടത്ത് ഇടത്–കോൺഗ്രസ് മുന്നണിയും മുന്നിട്ടുനിൽക്കുന്നു.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ പനീഹട്ടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റ് തലചുറ്റി വീണു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.