kk-rema-pt-thomas

കണ്ണൂർ: ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് കേരളരാഷ്‌ട്രീയം കടന്നുപോകുന്നത് എന്നതിൽ സംശയമില്ല. വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെകെ രമ 1733 വോട്ടുകൾക്ക് ലീഡു ചെയ്യുകയാണ്. ആയിരം ലീഡ് കടന്ന മറ്റൊരു സ്ഥാനാർത്ഥി യുഡിഎഫിന്റെ പി.ടി തോമസ് ആണ്.

കൗണ്ടിംഗ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ്- 79, യുഡിഎഫ്- 58, എൻഡിഎ- 03 എന്ന നിലയിലാണ്. പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഫല സൂചനകൾ മാറി മറിയുകയാണ്. ബിജെപിയ‌ക്ക് മൂന്നിടത്ത് ലീഡ് ചെയ്യാൻ കഴിയുന്നു എന്നത് അവർക്ക് നൽകുന്ന പ്രതീക്ഷ ഏറെയാണ്.