ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു.സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡിഎംകെ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നിരുന്നാലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടിൽ അഞ്ച് എക്‌സിറ്റ് പോളുകളുടെ ഫലങ്ങളും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ.
പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് അവസാനഘട്ടത്തിലെത്തുമ്പോൾ ഡിഎംകെ ലീഡുയർത്തുന്നു. 181 സീറ്റുകളിലെ ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 95 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 83 സീറ്റിലും ലീഡ് ചെയ്യുന്നു.
കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ മുന്നിൽ.
തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർത്ഥി ഖുഷ്ബു പിന്നിൽ.