കോട്ടയം: 40 വർഷമായി കൊണ്ടുനടന്ന പൂഞ്ഞാർ മണ്ഡലം പിസി ജോർജിനെ കൈവിടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അയ്യായിരത്തിലധികം വോട്ടുകൾക്കാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ലീഡ് ചെയ്യുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പിസി ഇത്തവണയും മത്സരിച്ചത്. പി.സി. തുടരുമോ ജോസ് പക്ഷത്തിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിക്കുമോയെന്ന് വരും മണിക്കൂറുകളിൽ അറിയാം.