mamta-bengal

കൊൽക്കത്ത: നന്ദി​ഗ്രാമിൽ അടിതെറ്റി മമത ബാനർജി. വോട്ടെണ്ണൽ ബം​ഗാളിൽ പുരോ​ഗമിക്കുന്നതിനിടെ മമത ബാനർജിയുടെ എതിരാളി ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ അദ്ദേഹം മമതയേക്കാൾ അയ്യായിരത്തോളം വോട്ടുകൾക്ക് മുന്നിലാണ്. ബംഗാളില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്.

269 മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, 143 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. 122 സീറ്റുകളിൽ ബി.ജെ.പിയും മൂന്നു സീറ്റിൽ സി.പി.എമ്മും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്തിയും മുന്നിട്ടുനിൽക്കുന്നു. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത്. എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളിൽ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും.