thrithala

തൃത്താല: വാശിയേറിയ പോരാട്ടം നടന്ന തൃത്താലയിൽ തോൽവി അംഗീകരിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റുമായി കോൺഗ്രസ് സ്ഥാനാർത്ഥി വി.ടി ബൽറാമിന്റെ പോസ്‌റ്റ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ ലീഡ് നില മാറിമറിയുന്ന കാഴ്‌ചയാണ് മണ്ഡലത്തിലുണ്ടായിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിൽ എം.എൽ.എയുമായ വി.ടി ബൽറാമിനും എം.ബി രാജേഷിനും ലീഡ് നില മാറിമാറി അനുകൂലമായിക്കൊണ്ടിരുന്നു. എന്നാൽ അവസാന റൗണ്ട് എണ്ണിയതോടെ രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജേഷ് വിജയത്തോട് അടുത്തിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ടേമുകളിലായി വിജയ മാർജിൻ ഉയർത്തി തൃത്താലയെ കാത്ത ബൽറാമിന് ഇത്തവണ കനത്ത മത്സരമാണ് നേരിടേണ്ടി വന്നത്. 2011ൽ 3197 വോട്ടിന് വിജയിച്ച ബൽറാം 2016ൽ വിജയമാർജിൻ 10,547 വോട്ടുകളായി ഉയർത്തി.ഒടുവിൽ ഇത്തവണ എം.ബി രാജേഷിനോട് വാശിയേറിയ പോരാട്ടത്തിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്.